Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Education Teachers

കൂടുതൽ കായികാധ്യാപകരെ നിയമിക്കും: മന്ത്രി ഷംസുദ്ദീൻ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ്‌​കൂ​ളു​ക​ളി​ലെ കാ​യി​കാ​ധ്യാ​പ​ക​രു​ടെ ഒ​ഴി​വു​ക​ൾ നി​ക​ത്തു​മെ​ന്ന് പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി എ​ൻ. ഷം​സു​ദ്ദീൻ. 15,000 സ്‌​കൂ​ളു​ക​ൾ ഉ​ണ്ടെ​ങ്കി​ലും 1850 കാ​യി​കാ​ധ്യാ​പ​ക​രേ​യു​ള്ളൂ. 500 കു​ട്ടി​ക​ൾ ഉ​ണ്ടെ​ങ്കി​ലാ​ണ് ഇ​പ്പോ​ൾ കാ​യി​കാ​ധ്യാ​പ​ക​രെ സ്‌​കൂ​ളി​ൽ നി​യ​മി​ക്കു​ന്ന​ത്. ഇ​ത് 300 ആ​ക്കി കു​റ​ച്ചു.

കു​ട്ടി​ക​ൾ കു​റ​വു​ള്ള സ്‌​കൂ​ളു​ക​ൾ ചേ​ർ​ത്ത് കാ​യി​കാ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്ന​തും പ​രി​ഗ​ണ​ന​യി​ലു​ണ്ട്. കേ​ര​ള സ്പോ​ർ​ട്സ് ജേ​ർ​ണ​ലി​സ്റ്റ്സ് അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച സ്പോ​ർ​ട്സ് കോ​ൺ​ക്ലേ​വി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.കേ​ര​ള​ത്തി​ന്‍റെ കാ​യി​ക​ഭാ​വി എ​ങ്ങ​നെ രൂ​പ​പ്പെ​ടു​ത്താം എ​ന്ന വി​ഷ​യ​ത്തി​ലാ​യി​രു​ന്നു കോ​ൺ​ക്ലേ​വ്.

ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ മെ​ഡ​ൽ നേ​ടി​യ മ​ല​യാ​ളി​ താ​ര​ങ്ങ​ളാ​യ വി​ദ​ർ​ശ കെ. ​വി​നോ​ദ് , ടി.​എ​സ്. മ​നു എ​ന്നി​വ​രെ മ​ന്ത്രി ആ​ദ​രി​ച്ചു. ഒ​ളി​മ്പ്യ​ൻ പി. ​ആ​ർ. ശ്രീ​ജേ​ഷ്, മു​ൻ താ​ര​ങ്ങ​ളാ​യ പ്രീ​ജ ശ്രീ​ധ​ര​ൻ, വി.​ നീ​ന എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. താ​ര​ങ്ങ​ൾ അ​വ​രു​ടെ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ചു.

വി​വി​ധ കാ​യി​ക ഇ​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച് രാ​വി​ലെ ന​ട​ന്ന സെ​ഷ​നി​ൽ യ​ങ് ഇ​ന്ത്യ ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ ആ​ൻ​ഡ് സ്പോ​ർ​ട്സ് യൂ​ണി​വേ​ഴ്സി​റ്റി വൈ​സ് ചാ​ൻ​സ​ല​ർ ജി. ​കി​ഷോ​ർ, വോ​ളി​ബോ​ൾ മു​ൻ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളാ​യ ടോം ​ജോ​സ​ഫ്, ജി. ​ഗോ​പി​നാ​ഥ്, കേ​ര​ള ബാ​ഡ്മി​ന്‍റ​ൺ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് താ​രി​ഖ്, കെ​എ​സ്ഇ​ബി ബാ​സ്ക​റ്റ്ബോ​ൾ കോ​ച്ച് അ​ജു ജേ​ക്ക​ബ്, കേ​ര​ള മു​ൻ ര​ഞ്ജി ട്രോ​ഫി ടീം ​ക്യാ​പ്റ്റ​ൻ ര​ഞ്ജി​ത്ത് തോ​മ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഫു​ട്ബോ​ൾ സെ​ഷ​നി​ൽ സൂ​പ്പ​ർ​ലീ​ഗ് കേ​ര​ള എം​ഡി. ഫി​റോ​സ് മീ​രാ​ൻ, കെ.​എ​ഫ്.​എ. എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം പി. ​അ​നി​ൽ​കു​മാ​ർ, മു​ൻ ഇ​ന്ത്യ​ൻ താ​രം വി.​പി. ഷാ​ജി, മു​ൻ കേ​ര​ള താ​രം എ​ബി​ൻ റോ​സ്, ലോ​ർ​ഡ്സ് എ​ഫ്സി ഉ​ട​മ ഡെ​റി​ക് ഡി​കൂ​ത്ത്, തി​രു​വ​ന​ന്ത​പു​രം കൊ​മ്പ​ൻ​സ് സ​ഹ ഉ​ട​മ ടെ​റ​ൻ​സ് അ​ല​ക്സ് എ​ന്നി​വ​രോ​ടൊ​പ്പം കൊ​മ്പ​ൻ​സി​ന്‍റെ ഓ​സ്ട്രേ​ലി​യ​ൻ പ​രി​ശീ​ല​ക​ൻ ഇ​യാ​ൻ ഗി​ല്ലി​യ​നും പ​ങ്കെ​ടു​ത്തു.

ഉ​ച്ച​ക​ഴി​ഞ്ഞു ന​ട​ന്ന അ​ത്‌​ല​റ്റി​ക് സെ​ഷ​നി​ൽ കാ​യി​ക​വ​കു​പ്പ് സെ​ക്ര​ട്ട​റി എ​ൻ. പ്ര​ശാ​ന്ത്, മു​ൻ ഇ​ന്ത്യ​ൻ താ​രം പ്രീ​ജ ശ്രീ​ധ​ര​ൻ, ഇ​ന്ത്യ​ൻ ചീ​ഫ് അ​ത്‌​ല​റ്റി​ക് കോ​ച്ച് രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, ഇ​ന്ത്യ​ൻ അ​ത്‌​ല​റ്റി​ക് ഫെ​ഡ​റേ​ഷ​ൻ മു​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി. ​ഐ.​ബാ​ബു, ഡെ​പ്യൂ​ട്ടി നാ​ഷ​ണ​ൽ കോ​ച്ച് രാ​ജ്മോ​ഹ​ൻ , നാ​ഷ​ണ​ൽ ക്യാ​മ്പ് കോ​ച്ച് സു​ഭാ​ഷ് ജോ​ർ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.വി​വി​ധ സെ​ഷ​നു​ക​ളി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രാ​യ ക​മാ​ൽ വ​ര​ദൂ​ർ, ആ​ന്‍റ​ണി ജോ​ൺ, സി​റാ​ജ് കാ​സിം എ​ന്നി​വ​ർ മോ​ഡ​റേ​റ്റ​ർ​മാ​രാ​യി.
കെ​എ​സ്ജെ​എ പ്ര​സി​ഡ​ന്‍റ് സ്റ്റാ​ൻ റ​യ​ൻ, സെ​ക്ര​ട്ട​റി സി.​കെ. രാ​ജേ​ഷ് കു​മാ​ർ, ട്ര​ഷ​റ​ർ അ​ഷ്‌​റ​ഫ് തൈ​വ​ള​പ്പ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up